Take Action
Write to Your MLA
നിങ്ങളുടെ എംഎൽഎയ്ക്ക് എഴുതുക
Find and select your MLA, fill in a few details, and send a ready-made message asking for mental health policy reform in Kerala.
Showing suggested MLAs — search above to find yours.
Email Preview
This is the message that will be sent. Search and select your MLA above to personalise and send it.
അടിയന്തര ശ്രദ്ധയ്ക്ക്: മാനസികാരോഗ്യ നയം പരിഷ്കരിക്കുക
ബഹുമാനപ്പെട്ട, [MLA Name] MLAക്ക്, ഞാൻ [Your Name], [Constituency] നിയമസഭാമണ്ഡലത്തിലെ [Place] എന്ന സ്ഥലത്തെ ഒരു വോട്ടറാണ്. കേരളത്തിലെ മാനസികാരോഗ്യ രംഗത്തെ സാരമായി ബാധിക്കുന്ന ചില സുപ്രധാന കാര്യങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ സന്ദേശം. പൊതുജനാരോഗ്യത്തിൽ രാജ്യത്തിന് മാതൃകയായ കേരളം, മാനസികാരോഗ്യത്തിൻ്റെ കാര്യത്തിൽ വലിയ പ്രതിസന്ധിയിലാണ്. പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ 30.2 എന്ന നിരക്കിലാണ്. അതായത് ദേശീയ ശരാശരിയായ 12.2 ൻ്റെ ഏകദേശം രണ്ടര മടങ്ങാണിത്. വിദ്യാർത്ഥികളുടെ ഇടയിലെ ആത്മഹത്യയുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനയും ആശങ്കാജനകമാണ്. ഫലപ്രദമായ മാനസികാരോഗ്യ സേവനങ്ങളുടെ അഭാവത്തിൻ്റെ പ്രധാന കാരണം വ്യക്തമായ ഒരു മാനസികാരോഗ്യ നയം നമ്മുടെ സംസ്ഥാനത്തില്ല എന്നതാണ്. 2000ൽ പുറത്തിറങ്ങിയ ഈ നയം 2013-ൽ പുതുക്കിയെങ്കിലും പിന്നീട് ഇതുവരെ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. കോവിഡാനന്തരം ലോകം മുഴുവൻ വന്ന മാറ്റങ്ങൾ അങ്ങേക്കും അറിയാവുന്നതാണല്ലോ. 2017 ൽ പുറത്തിറങ്ങിയ മാനസികാരോഗ്യ ക്ഷേമ ബില്ലും 2018 ലെ മാനസികരോഗം അനുഭവിക്കുന്ന ആളുകളുടെ അവകാശങ്ങളും തുടങ്ങി നിരവധി കാലോചിതമായ മാറ്റങ്ങളുടെ അഭാവം നമ്മുടെ പോളിസിക്ക് നന്നേയുണ്ട്. ഇതെല്ലാം സംസ്ഥാനത്തെ നിരവധിയാളുകളെ സാരമായി ബാധിക്കുന്നതുമാണ്. ആയതിനാൽ വരാനിരിക്കുന്ന ബജറ്റിൽ താഴെ പറഞ്ഞിട്ടുള്ള ആവശ്യങ്ങൾ കൂടി പരിഗണിക്കപ്പെടാൻ അങ്ങയുടെ ശക്തമായ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 1. 2013-ന് ശേഷം പുതുക്കാത്ത കേരളത്തിൻ്റെ മാനസികാരോഗ്യ നയം, കാലികമായ ദേശീയ-ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കുക. 2. സംസ്ഥാനത്തിൻ്റെ യഥാർത്ഥ മാനസികാരോഗ്യസ്ഥിതി മനസ്സിലാക്കുവാൻ സംസ്ഥാന വ്യാപകമായി മാനസികാരോഗ്യ സർവേ നടത്തുക. 3. വിവിധ വകുപ്പുകളിലായി നടപ്പിലാക്കുന്ന മാനസികാരോഗ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൃത്യമായ മേൽനോട്ടത്തിനും ഒരു തനത് വകുപ്പ് രൂപീകരിക്കുക. മേൽ സൂചിപ്പിച്ച കാര്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 'കേരള അലയൻസ് ഫോർ മെൻ്റെൽ ഹെൽത്ത്' എന്ന പേരിൽ മാനസികാരോഗ്യ കൂട്ടായ്മ രൂപീകരിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഒരു ഔദ്യോഗിക നിവേദനം ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയുടെ കൂടുതൽ വിവരങ്ങൾ keralamentalhealth.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മേല്പറഞ്ഞ ആവശ്യങ്ങൾ നിയമസഭയിലും ബജറ്റ് ചർച്ചകളിലും ഉന്നയിക്കാൻ അങ്ങ് മുൻകൈയെടുക്കണമെന്ന് ആദരപൂർവ്വം അഭ്യർത്ഥിക്കുന്നു. വിശ്വസ്തതയോടെ, [Your Name] [Place]
Disclaimer: MLA contact details (email and phone numbers) are sourced from the official Kerala Legislative Assembly website (niyamasabha.kerala.gov.in). Some information may be outdated or incorrect — please verify before relying on it. WhatsApp buttons are shown only when a mobile number is on record; landline numbers are excluded.